ഇന്ത്യ Vs ബ്ലാസ്റ്റേഴ്സ്; കൊ​ച്ചി​യി​ല്‍ സൗ​ഹൃ​ദ പോ​രാ​ട്ടം

കൊച്ചി: ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്ന സൗഹൃദ മത്സരം സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കും. ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഇവാന്‍ വുകാമാനോവിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ പരിശീലന ക്യാമ്ബ് നടത്തുമെന്ന് ഇന്ത്യന്‍ മുഖ്യപരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കോച്ചിന്‍റെ വെളിപ്പെടുത്തല്‍.

പ്രീസീസണ്‍ മത്സരങ്ങളില്‍ യൂറോപ്യന്‍ ടീമുകളോട് കളിക്കുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ ടീമിനോടും സൗഹൃദ മത്സരത്തിന് താല്‍പര്യമുണ്ടെന്ന് വുകോമനോവിച്ച്‌ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ കോച്ച്‌ ഇഗോര്‍ സ്റ്റിമാക് കേരളത്തിലെ കാണികളുടെ ആവേശം നേരിട്ട് അറിയണമെന്നും ടീമിന്‍റെ ക്യാമ്ബ് കേരളത്തിലേക്ക് മാറ്റണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഒക്ടോബര്‍ ആറിന് ഐ.എസ്.എല്‍ ഒമ്ബതാം സീസണ്‍ തുടങ്ങുമെന്നിരിക്കെ ബ്ലാസ്റ്റേഴ്സിന് മികച്ച പ്രീസീസണ്‍ മത്സരപരിചയമാകും ദേശീയടീമിനെതിരായ പോരാട്ടം.

Related posts

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു

സത്യസന്ധമല്ലാത്ത ഉദ്ദേശ്യമില്ലാതെ ലിവ്-ഇൻ പങ്കാളിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ല: കര്‍ണാടക ഹൈക്കോടതി

‘കര്‍ണാടകയില്‍ മലയാളികളുടെ തോന്നിവാസം, ഗുണ്ടല്‍പേട്ടിന്‍റെ പകുതിയും കയ്യേറി’; അധിക്ഷേ പരാമര്‍ശവുമായി ബിജെപി നേതാവ്