കർണാടകയിൽ ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ ഇരുപത്തിമൂന്നുകാരിയെ ജീവനോടെ കത്തിച്ചു

കര്‍ണാടക: കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ ശഹാന്‍പുരില്‍ ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ ഇരുപത്തിമൂന്നുകാരിയെ ജീവനോടെ കത്തിച്ചു.

ബാലമ്മ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. തൊട്ടടുത്ത ഗ്രാമത്തിലെ ഗംഗപ്പയാണ് ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്.

പൊള്ളലേറ്റ് ഗുരുതര നിലയിലായ ബാലമ്മയെ കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍വച്ച്‌ പൊലീസ് ഇവരുടെ മൊഴെയുടുത്തിരുന്നു. അങ്ങനെയാണ് അക്രമിയെക്കുറിച്ചു വിവരം ലഭിച്ചത്.

ഗംഗപ്പ കുറെനാളായി ബാലമ്മയുടെ പിന്നാലെയുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. നേരത്തെയും ഇയാള്‍ ബാലമ്മയെ ആക്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ പൊലീസിനെ അറിയിച്ചില്ല. ഗ്രാമവാസികള്‍ ഇക്കാര്യം അറിഞ്ഞ് ഗംഗപ്പയ്ക്കു താക്കീത് നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് പുറത്തുപോയ സമയം ഇയാള്‍ ബാലമ്മയെ ആക്രമിക്കുകയായിരുന്നു.

Related posts

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും

ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി