ഹിജാബ് അനിവാര്യമല്ലെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാര്‍ത്ഥികള്‍ സുപ്രിംകോടതിയിലേക്ക്

കര്‍ണാടക ഹോക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉഡുപ്പി കോളജ് വിദ്യാര്‍ത്ഥികള്‍. മൗലികാവാകാശങ്ങളുടെ ഭാഗമാണ് ഹിജാബെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്.

വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു.

ഹിജാബ് അനിവാര്യമല്ലെന്ന് ഹോക്കോടതി നിരീക്ഷിക്കുകയായിരുന്നു. ഇടക്കാല വിധി തന്നെ ആവര്‍ത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളില്‍ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാല്‍, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി.

ഇതിന്‍്റെ ആവര്‍ത്തനവും കൂട്ടിച്ചേര്‍ക്കലുമാണ് ഇന്നത്തെ വിധി. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തില്‍ അവിഭാജ്യ ഘടകമല്ലെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്ഥി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് വിധി വന്നിരിക്കുന്നത്.

Related posts

ഒറ്റ പരിശോധനയില്‍ അവസാനിപ്പിക്കില്ല, പെട്രോളിലെ എഥനോള്‍ അളവ് കണ്ടെത്താൻ തുടര്‍ പരിശോധനകള്‍ നടത്താൻ സര്‍ക്കാര്‍ നിര്‍ദേശം

ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകള്‍

20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം