ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സ്ഫോടനം; രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരുക്ക്, ബോംബ് സ്ക്വാഡ് പരിശോധനയിൽ

ബെംഗളൂരു: ബെംഗളൂരു പുലികേശിനഗറിലെ ജര്‍മിയ റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഗുരുതര പരുക്കേറ്റു.പരുക്കേറ്റ തൊഴിലാളികളെ ഉടന്‍ തന്നെ ബോറിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ആന്റി ടെററിസം സ്‌ക്വാഡ് (എ.ടി.എസ്), ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷന്‍ (ഐ.എസ്.ഡി), ബോംബ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.സ്‌ഫോടനകാരണം എന്താണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും പുലികേശിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അബ്ദുല്‍ റഹ്‌മാന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്.

ബാഗില്‍ സൂക്ഷിച്ചിരുന്ന ബാറ്ററി പോലുള്ള വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍ സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത സാമഗ്രികള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി.സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചതാണോ അതോ ബോധപൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി