പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പ്രതിയായ പോക്സോ കേസ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പ്രതിയായ പോക്സോ കേസിന്റെ അന്വേഷണം കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണമാണ് താത്കാലികമായി തടഞ്ഞ് വെച്ചത്.കോളേജില്‍ പോയ പെണ്‍കുട്ടി മടങ്ങിവന്നില്ല എന്ന് കാണിച്ച്‌ പിതാവ് ബെംഗളൂരു സിറ്റി പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തിയത്. ഇതോടെ ആണ്‍കുട്ടിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.പിന്നീട് കുട്ടികളുടെ ഭാവിയെക്കരുതി രണ്ടു പേരുടെയും രക്ഷിതാക്കള്‍ ചേര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ ധാരണയിലെത്തി.

ഇക്കാര്യം ആണ്‍കുട്ടിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കുട്ടികള്‍ പ്രണയത്തിലായിരുന്നെന്നും അറിയിച്ചു.അതേസമയം, പോക്സോവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തകേസ് ഒത്തു തീര്‍പ്പാക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഇതിനെതിരെ, സമാനമായ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ഒത്തു തീര്‍പ്പിലെത്തി കേസ് തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇതേത്തുടര്‍ന്ന് ആണ്‍കുട്ടിയുടെ പേരിലുള്ള കേസ് ഒഴിവാക്കാനാകുമോയെന്ന കാര്യത്തില്‍ തീര്‍പ്പാക്കും വരെ അന്വേഷണ നടപടികള്‍ തടഞ്ഞ് ജസ്റ്റിസ് എം.നാഗപ്രസന്ന ഉത്തരവിടുകയായിരുന്നു. മേയ് 24-ന് കേസ് വീണ്ടും പരിഗണിക്കും.

Related posts

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കാര്‍ പൂളിങ്; ജീവനക്കാര്‍ക്കായി ‘കര്‍ത്തവ്യ’ ആപ്പ് പരിഷ്കരിക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദിവസം 30,000 നിയന്ത്രണങ്ങള്‍; 6 മാസത്തിനിടെ 54 ലക്ഷം; മെറ്റയ്ക്കെതിരെ പ്രചാരണം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്

ബെംഗളൂരുവില്‍ ഇനി ശുദ്ധവായു ശ്വസിക്കാം; 150 കോടിയുടെ വൻ പദ്ധതി, 10 ട്രീ പാര്‍ക്കുകള്‍ വരുന്നു..!