കനത്ത മഴ ബംഗളുരുവിൽ അരിയുടെ വില കൂടുന്നു

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് പച്ചക്കറികൾക്ക് പിന്നാലെ അരിവിലയും ഉയരുന്നു. മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന മട്ട അരിയുടെ വിലയാണ് രണ്ടാഴ്ചയ്ക്കുള്ളിൽ കൂടിയത്. ചില്ലറ വിപണിയിൽ വടി മട്ട അരി കിലോയ്ക്ക് 48 രൂപവരെയായി. നേരത്തേ 40 മുതൽ 45 രൂപ വരെയായിരുന്നു വില. 25 കിലോയുടെ ചാക്കിന് 860 രൂപയിൽ നിന്ന് 1050 രൂപവരെയായി.തമിഴ്നാട്ടിൽ നിന്നുള്ള ഇഡലി അരിയുടെ വില കിലോയ്ക്ക് 36 രൂപയായി. നേരത്തേ 25-30 രൂപയായിരുന്നു വില. 25 കിലോ ചാക്കിന്റെ വില 900 രൂപയാണിപ്പോൾ.സംസ്ഥാനത്ത് ശിവമൊഗ്ഗ, ഭദ്രാവതി എന്നിവിടങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന നെല്ലാണ് എറണാകുളം കാലടിയിലെ പ്ലാന്റുകളിൽ നിന്ന് സംസ്കരിച്ച് മട്ട അരിയായി വിവിധ ബ്രാൻഡുകളിൽ നഗരത്തിൽ വില്പനയ്ക്കെത്തുന്നത്. മഴയെ തുടർന്ന് ശിവമൊഗ്ഗയിൽ നെൽകൃഷി നശിച്ചതും ചരക്കു നീക്കം തടസ്സപ്പെട്ടതുമാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

Related posts

‘എഐ, ഡീപ് ടെക്, സെമികണ്ടക്‌ടര്‍ നിര്‍മ്മാണം എന്നിവയുടെ ആഗോള കേന്ദ്രമായി കര്‍ണാടക മാറും’; ഡികെ ശിവകുമാര്‍

2,000 സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യ സ്കൂളുകളുമായി ബന്ധിപ്പിക്കാൻ ശ്രമം; കര്‍ണാടക സര്‍ക്കാരിനെതിരെ ‌പ്രക്ഷോഭവുമായി എസ്‌എഫ്‌ഐ

ഹെബ്ബാള്‍-സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; എതിര്‍പ്പ് ഫലം കണ്ടു, ലാല്‍ബാഗിനെ ഒഴിവാക്കി സര്‍ക്കാര്‍, ബദല്‍ തേടും