കേരളത്തിൽ കനത്ത മഴ; ഗതാഗതം താറുമാറായി; കാസര്‍കോട് ഉരുള്‍പൊട്ടി

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴ. റോഡുകളില്‍ വെള്ളംപൊങ്ങിയതോടെ പലയിടങ്ങളിലും ഗതാഗതം താറുമാറായി.

കോഴിക്കോട് മുക്കത്ത് നാലു കടകളില്‍ വെള്ളംകയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാരശ്ശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടായി.

വയനാട്ടിയും കനത്ത മഴ തുടരുന്നു. കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പ്പൊട്ടി. ആളപായമില്ല. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. റോഡിന് ഇരുവശവുമുള്ള സ്ലാബുകള്‍ തകര്‍ന്നു വീഴുകയും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു

Related posts

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും

ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി

ബെംഗളൂരു വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടെര്‍മിനല്‍; ഇനി യാത്ര കൂടുതല്‍ എളുപ്പം