കർണാടക: മഴക്കെടുതിയിൽ മരിച്ചത് 111 പേർ, 651 വീടുകൾ പൂർണമായും തകർന്നു

ബെംഗളൂരും ഇത്തവണ കാല വർഷക്കെടുതിയിൽ കർണാട കത്തിൽ ഇതുവരെ നഷ്ടമായത് 111 പേരുടെ ജീവൻ. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ ഏഴു വരെയുള്ള കണക്കാണിത്.

മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവിതം ആകെ 555 കോടി രൂപ സഹായം നൽകിയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിചു. 651 വീടുകൾ പൂർണമായും 9087 വീടുകൾ ഭാഗികമായും തകർന്നു. ആയിരത്തിലേറെ കന്നുകാലികളും മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ചത്തു.

സംസ്ഥാനത്ത് ആകെ 5.2 ലക്ഷം ഹെക്ടർ വിളനാശമുണ്ടായി. ഇതിൽ ഏറ്റവുംകുടുതൽ നാശം സംഭവിച്ചത് കലബുറഗി ജില്ലയിലാണ്.

ഇവിടെ 1.05 ലക്ഷം ഹെക്ട റിൽ കൃഷിനശിച്ചു. ഗദഗ് ജില്ല യിൽ 1.01 ലക്ഷം ഹെക്ടറിലും കൃഷിനശിച്ചു.

6883 കിലോമീറ്റർ ദേശീയപാതയും 1888 കിലോമീറ്റർ പ്രധാന് ജില്ലാറോഡുകളിലും നാശമുണ്ടായി.

ഗ്രാമീണറോഡുകളിൽ 5558 കിലോമീറ്ററോളം നാശം സംഭവിച്ചു. 1877 സ്കൂളുകൾക്കും 1018 അങ്കണവാടികൾക്കും നാശം സംഭവിച്ചിട്ടുണ്ട്.

Related posts

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും

ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി