“ഗൂഗിള്‍ പേ” പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി

പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്പായ ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ഗൂഗിള്‍ പേ ബിസിനസ് മാത്രമാണ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉള്ളത്. ഇന്ത്യന്‍ യൂസര്‍മാരുടെ പ്ലേസ്റ്റോര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ആപ്പ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ചിലര്‍ പരാതി പെടുന്നുണ്ട്. നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഈ വിവരം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, പ്ലേസ്റ്റോറിന്റെ മൊബൈല്‍ ആപ്പില്‍ നിന്ന് മാത്രമാണ് ഗൂഗിള്‍ പേ അപ്രത്യക്ഷമായത്. വെബ്‌സൈറ്റില്‍ ആപ്പ് ലഭ്യമാണ്. വെബ്‌സൈറ്റില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്ന് വ്യക്തമല്ല. ഗൂഗിള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓണം സ്പെഷ്യൽ ബസ് സർവീസ് : കർണാടക ആർ.ടി.സി. ബുക്കിംഗ് ആരംഭിച്ചു

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം