സ്വർണ വിലയിൽ വർധനവ്;ഇന്നത്തെ വില അറിയാം

കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻവർധനവ്. പവന് 1,080 രൂപ കൂടി 1,16,320 രൂപയും ഗ്രാമിന് 135 രൂപ ഉയർന്ന് 14,540 രൂപയുമായി. ഇന്നലെ രണ്ടു തവണയാണ് സ്വർണനിരക്കിൽ മാറ്റം രേഖപ്പെടുത്തിയത്. രാവിലെ പവന് 1,17,120 രൂപയും ഉച്ചകഴിഞ്ഞതോടെ പവന് 1,15,240 രൂപയുമെന്ന നിരക്കിലാണ് വ്യാപാരം നടന്നത്.ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ജനുവരി ഒന്നിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.

Related posts

ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും : പ്രധാനമന്ത്രി

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍

9 മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ; ഐടി ജോലി ഉപേക്ഷിച്ച്‌ ഭക്ഷണ വിതരണത്തില്‍ വിജയം കൊയ്ത ദമ്പതികളുടെ കഥ