സ്വർണ വിലയിൽ വർധനവ് ; ഇന്നത്തെ വില

Fancy designer antique golden bracelets for woman fashion studio shot.

കേരളത്തിൽ സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,180 രൂപയായി, പവന് 280 രൂപ കൂടി 1,05,440 രൂപയിലുമാണ് 22 കാരറ്റ് (916) സ്വർണം ശനിയാഴ്ച വിൽപ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കൂടി 10,835 രൂപയായി.14 കാരറ്റ് -8435 രൂപ, 9 കാരറ്റ് 5440 എന്നിങ്ങനെയാണ് വില. വെള്ളിക്ക് വിലയിൽ മാറ്റമില്ല, 295 രൂപയാണ് ഗ്രാമിൻറെ മൂല്യംഇന്നലെ സ്വർണവിലയിൽ മൂന്ന് തവണയാണ് മാറ്റം ഉണ്ടായത്.

വില കൂടിയും കുറഞ്ഞും നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. 1,05,160 രൂപയായിരുന്നു വെള്ളിയാഴ്‌ പവൻ സ്വർണത്തിൻറെ വില. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.അതേസമയം രാജ്യാന്തര വിപണിയിൽ കാര്യമായ വില മാറ്റമുണ്ടായിട്ടില്ല. സാധാരണ ആഗോള വിപണിയിൽ വില കൂടുമ്പോഴാണ് കേരളത്തിൽ വില ഉയരുക. എന്നാൽ ഇന്ന് ആഗോള വിപണിയിൽ വിലമാറ്റം സംഭവിച്ചിട്ടില്ലെങ്കിലും കേരളത്തിൽ വില കൂടുകയാണ് ചെയ്‌തിരിക്കുന്നത്. ഇന്ന് സ്വർണവില കൂടാനുള്ള കാരണമായി പറയുന്നത് രൂപയുടെ മൂല്യവ്യത്യാസമാണ്.

Related posts

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ആശ്വാസം;യെല്ലോ ലൈനില്‍ ഇനി 13 ട്രെയിനുകള്‍,തിരക്കുള്ള സമയങ്ങളില്‍ 5.5 മിനിറ്റ് ഇടവേള

ബെംഗളൂരു നിവാസികള്‍ ഇനിയും കാത്തിരിക്കണം; ഔട്ടര്‍ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി!