6ജി സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ കരാര്‍ ഒപ്പിട്ട് ജിയോ

ന്യൂഡല്‍ഹി| ടെലികോം രംഗത്തിന്റെ വളര്‍ച്ച കണക്കിലെടുത്തുള്ള ഗവേഷണം ആരംഭിച്ച്‌ ജിയോ. 6 ജി സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ എസ്‌തോണിയയിലെ ഔലു സര്‍വകലാശാലയുമായി ജിയോ കരാര്‍ ഒപ്പിട്ടു. എസ്‌തോണിയയിലെ ജിയോയുടെ സംരംഭമാണ് കരാറിലെത്തിയത്. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ പോലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും മുന്‍പേയാണ് ജിയോയുടെ ഈ ചുവടുവെപ്പ്.

ഇന്ത്യയിലും വിദേശത്തും ജിയോയുടെ 5ജി സേവനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും ഈ ഗവേഷണങ്ങളിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രതിരോധം, ഓട്ടോമോട്ടീവ്, വൈറ്റ് ഗുഡ്സ്, വ്യാവസായിക യന്ത്രങ്ങള്‍, ഉപഭോക്തൃ വസ്തുക്കള്‍, നിര്‍മ്മാണം, വ്യക്തിഗത സ്മാര്‍ട്ട് ഉപകരണങ്ങള്‍, നഗര കമ്ബ്യൂട്ടിംഗ്, ഓട്ടോണമസ് ട്രാഫിക് ക്രമീകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 6ജി സേവന രംഗത്ത് കമ്ബനികളുമായി മത്സരിക്കാന്‍ ജിയോയ്ക്ക് ഈ കരാര്‍ ലക്ഷ്യത്തിലെത്തുന്നതോടെ സാധിക്കും.ഇന്ത്യയില്‍ ജിയോക്ക് 400 ദശലക്ഷത്തിലധികം വരിക്കാരുണ്ട്.

Related posts

വടക്കൻ ബെംഗളൂരു നിവാസികള്‍ക്ക് ഇനി യാത്ര എളുപ്പം; ജക്കൂര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ ശ്രമിച്ചെന്ന പരാതി: പത്ത് ബി ജെ പി ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കെതിരായ എഫ് ഐ ആര്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

കിലോമീറ്ററിന് നിരക്ക് 8 രൂപ മാത്രം; പ്രതിഷേധവുമായി ഓട്ടോ-ടാക്സി തൊഴിലാളികള്‍; ഗ്രീൻ എസ്‌എം ഇ-ടാക്സിക്ക് ഇനി രജിസ്ട്രേഷൻ നടത്തേണ്ടെന്ന് സര്‍ക്കാര്‍