കര്‍ണാടകയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബസുകളില്‍ സൗജന്യയാത്ര: ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

ബംഗളൂരു: ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊതുബസുകളില്‍ സൗജന്യയാത്ര നല്‍കുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ഏപ്രില്‍ ഒന്നുമുതല്‍ ഇത് നടപ്പില്‍ വരുമെന്നും കെഎസ്‌ആര്‍ടിസിയുടെ വോള്‍വോ മള്‍ട്ടി ആക്്‌സല്‍ സ്ലീപ്പര്‍ ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുകയാണെന്ന് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബസവരാജ് കൂട്ടിച്ചേര്‍ത്തു.

ഈ പദ്ധതി നടപ്പിലാക്കുന്നതിനായി കൂടുതല്‍ മിനി സ്‌കൂള്‍ ബസുകള്‍ ഏര്‍പ്പെടുത്തും. സ്‌കുളുകള്‍ സമയത്ത് ഒരോ താലൂക്കിലും കുറഞ്ഞത് അഞ്ച് ബസുകളെങ്കിലും സര്‍വീസുകള്‍ നടത്തണം. ആവശ്യമെങ്കില്‍ കൂടുതല്‍ ഗ്രാന്റ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ജോലി ചെയ്യുന്ന സ്റ്റാഫിനും മാനേജ്‌മെന്റിനും ഒപ്പമാണ്. യാത്രക്കാര്‍ക്ക് നല്ലൊരു സേവനവും ആകും’ ബസവരാജ് പറഞ്ഞു.

കര്‍ണാടകയില്‍ വാഹനമിടിച്ച്‌ പുലി ചത്തു

മംഗളൂരു: കര്‍ണാടകയില്‍ വാഹനമിടിച്ച്‌ പുലി ചത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ചിത്രദുര്‍ഗ ഡിഎസ് ഹള്ളിയിലാണ് സംഭവം.ഹൈവേ മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

ഒരു ദശാബ്ദക്കാലത്തെ സേവനം: ഫ്ലിപ്കാര്‍ട്ട് സിഇഒ സ്ഥാനത്തുനിന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി പടിയിറങ്ങുന്നു

നമ്മ മെട്രോ ഗ്രീൻ ലൈനിന് സമാന്തരമായി രണ്ട് ഫ്ലൈഓവറുകള്‍ ഉയരും, ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 291 കോടിയുടെ പദ്ധതി

ബെംഗളൂരുവില്‍ യുവാവ് സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു; നില അതീവഗുരുതരം