ബെംഗളൂരുവില്‍ യുവാവ് സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു; നില അതീവഗുരുതരം

ബെംഗളൂരു: ബെംഗളൂരുവില്‍ സ്വയം ശരീരത്തില്‍ മുറിവേല്‍പ്പിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ച 40-കാരൻ അതീവ ഗുരുതരാവസ്ഥയില്‍.അസം സ്വദേശിയായ ബബ്ലു ആണ് സ്വയം വയറ്റില്‍ കത്തി കുത്തിയിറക്കിയും കഴുത്തും കൈയും മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നെലമംഗല താലൂക്കിലെ ശാന്തിനഗറില്‍ ഇയാള്‍ താമസിക്കുന്ന വീടിന് സമീപത്തായിരുന്നു സംഭവം.

ഭാര്യ ജോലിക്ക് പോയ സമയത്താണ് ബബ്ലു സ്വയം മുറിവേല്‍പ്പിച്ചത്. അമിതമായി രക്തം വാർന്ന നിലയില്‍ കണ്ടെത്തിയ ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കത്തി കഴുത്തില്‍ ചേർത്തുപിടിച്ച്‌ വിറയ്ക്കുന്നതും ശരീരത്തിലൂടെ രക്തം ഒഴുകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വയറ്റില്‍ കത്തി തറച്ചിരിക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

നമ്മ മെട്രോ ഗ്രീൻ ലൈനിന് സമാന്തരമായി രണ്ട് ഫ്ലൈഓവറുകള്‍ ഉയരും, ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 291 കോടിയുടെ പദ്ധതി

2035ഓടെ ഉത്തര കര്‍ണാടക പുതിയ സംസ്ഥാനം? ബിജെപി എംഎല്‍എയുടെ പ്രവചനം വിവാദത്തില്‍

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു