വിദ്യാര്‍ത്ഥിയെ റാഗിങ്ങ് ചെയ്ത കേസില്‍ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മലയാളി വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയ കേസില്‍ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കോയമ്ബത്തൂരിലാണ് സംഭവം.മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സംഘമാണ് റാഗ് ചെയ്തത്. കൊല്ലം സ്വദേശിയെ ബിഎസ്‌സി നഴ്‌സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് റാഗിങ്ങിനിരയായത്.റാഗിങ്ങ് തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.

പി പി ജി നഴ്‌സിംഗ് കോളജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്. ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായെത്തിയ കൊല്ലം സ്വദേശിയെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ 13 പേരാണ് റാഗ് ചെയ്തത്. സംഭവത്തില്‍ നാല് പേരെ സിങ്കനെല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. റാസിം, സനൂഫ്, അശ്വിന്‍ രാജ്, ജിത്തു എസ് സാമുവല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് ഒമ്ബത് പ്രതികള്‍ ഒളിവിലാണ്

Related posts

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും

ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി

ബെംഗളൂരു വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടെര്‍മിനല്‍; ഇനി യാത്ര കൂടുതല്‍ എളുപ്പം