ബിബിഎംപി മുൻ വനിതാ കൗൺസിലറെ വീട്ടിൽ കയറി വെട്ടികൊന്നു

ബാംഗ്ലൂർ: ബൃഹത് ബംഗളുരു മഹാനഗര പാലിക മുന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ രേഖ (45) വ്യാഴാഴ്ച ബെംഗളുറു അഞ്ചനപ്പ ഗാര്‍ഡനിലെ വീട്ടില്‍ വെട്ടേറ്റു മരിച്ചു. ചെലവഡിപല്യ വാര്‍ഡ് കൗണ്‍സിലറായിരുന്ന ഇവരുടെ ഭര്‍ത്താവ് എസ് കദിരേശ് (50) ഇതേ വീട്ടില്‍ 2018ല്‍ പട്ടാപ്പകല്‍ കൊല്ലപ്പെട്ടിരുന്നു.

വ്യാഴാഴ്ച രാവിലെ പത്തോടെ വീടിനോട് ചേര്‍ന്ന ഓഫീസ് മുറിയില്‍ പാര്‍ടി പ്രവര്‍ത്തകരോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന രേഖയെ മൂന്നു പേര്‍ വന്ന് പുറത്തേക്ക് വിളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊടുന്നനെ രേഖയുടെ കഴുത്തിനും തലക്കും വെട്ടി അക്രമികള്‍ രക്ഷപ്പെട്ടു. കുതറിമാറിയെങ്കിലും പരുക്കേറ്റ അവര്‍ വീണു.

പ്രവര്‍ത്തകര്‍ ഉടന്‍ അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികളില്‍ രണ്ടുപേരെ ക്കുറിച്ച്‌ വിവരം ലഭിച്ചതായി ബെംഗളുറു വെസ്റ്റ് ഡെപ്യൂടി പൊലീസ് കമീഷണര്‍ സഞ്ജീവ് എം പടില്‍ പറഞ്ഞു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അറിയിച്ചു.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

Related posts

നാട്ടുകാരുടെ പേടിയില്‍ മകളെ ചതിച്ചു, ഒടുവില്‍ കിട്ടിയത് പണി! നേഹയുടെ ഗെയിം ഗ്രാഫ് മാറിയത് ഇങ്ങനെ!

ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു

അതിരൂക്ഷ വിലക്കയറ്റം, സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി; ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികള്‍ അടച്ചു