കുടുംബവഴക്കിനെ തുടര്‍ന്ന് വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെുത്തി; സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം : വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെുത്തി. ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്.

കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ്, ഷാഹിദയെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെുത്തു.ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം.

ഷാഹിദയും സിദ്ദിഖും തമ്മില്‍ നിരന്തരം വീട്ടില്‍ വഴക്കായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ആരംഭിച്ച വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഷാഹിദയുടെ വയറിലും കഴുത്തിലുമാണ് സിദ്ദിഖ് കത്തികൊണ്ട് കുത്തിയത്.

സ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related posts

ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്‌വാഷ്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ഭാരം പുരുഷ യാത്രികരുടെ ചുമലില്‍; കര്‍ണാടകയിലെ ബസ് നിരക്ക് കൂട്ടിയത് 35 ശതമാനം

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കോടിക്കുന്നത് വഞ്ചനാക്കുറ്റമല്ല, പിഴയീടാക്കാം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി