വന്ദേഭാരത് സര്‍വീസില്‍ മാറ്റം; ഒക്ടോബര്‍ 27ന് എറണാകുളം-തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് റദ്ദാക്കി

തിരുവനന്തപുരം: കളമശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഇലക്‌ട്രോണിക് ഇന്റർലോക്കിങ് ജോലികള്‍ നടക്കുന്നതിനാല്‍ ഒക്ടോബർ 27 ചൊവ്വാഴ്ച ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസില്‍ മാറ്റം.ട്രെയിൻ ഭാഗികമായി റദ്ദാക്കിയതായും ചില സർവീസുകള്‍ വൈകുമെന്നും റെയില്‍വേ അറിയിച്ചു.കെഎസ്‌ആർ ബെംഗളൂരുവില്‍നിന്ന് എറണാകുളം ജങ്ഷനിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് (26651) ചൊവ്വാഴ്ച തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.

തൃശ്ശൂരിനും എറണാകുളത്തിനും ഇടയിലുള്ള സർവീസ് റദ്ദാക്കിയിട്ടുണ്ട്.തിരിച്ച്‌ എറണാകുളം ജങ്ഷനില്‍നിന്ന് കെഎസ്‌ആർ ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് (26652) ചൊവ്വാഴ്ച തൃശ്ശൂരില്‍നിന്നായിരിക്കും യാത്ര ആരംഭിക്കുക. എറണാകുളം-തൃശ്ശൂർ റൂട്ടില്‍ സർവീസ് ഉണ്ടായിരിക്കില്ല. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരില്‍നിന്ന് പുറപ്പെടും.യാത്രക്കാർ ട്രെയിൻ സർവീസിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ച്‌ യാത്ര ക്രമീകരിക്കണമെന്ന് റെയില്‍വേ അറിയിച്ചു.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി