ബംഗളൂരുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മലയാളികള്‍

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെൻട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന മൻസൂർ അലിഖാനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി മലയാളികള്‍.

കെ.പി.സി.സി മൈനോറിറ്റി ജനറല്‍ സെക്രട്ടറി മുനീർ ഹെബ്ബാളിന്‍റെ നേതൃത്വത്തില്‍ യു.ഡി.എഫ് കർണാടകയുടെയും മറ്റു മലയാളി സംഘടനകളുടെയും പ്രവർത്തകരാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തിയത്.

മലയാളി വോട്ടർമാരെ നേരിട്ട് കണ്ടും വോട്ടർമാർക്ക് നോട്ടീസുകള്‍ നല്‍കിയും കണ്‍വെൻഷനുകള്‍ സംഘടിപ്പിച്ചും മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ ശക്തമായ സാന്നിധ്യമാവുകയാണ് മലയാളി കൂട്ടായ്മ. സ്ഥാനാർഥി മൻസൂർ അലി ഖാൻ, മുൻ മന്ത്രി എച്ച്‌. നാഗേഷ്, ബംഗളൂരു ഈസ്റ്റ് ഡി.സി.സി പ്രസിഡന്‍റ് നന്ദകുമാർ, ഈസ്റ്റ് ഡി.സി.സി അംഗങ്ങളായ ബോബി ഓണാട്ട്, ജോജോ ജോർജ്, ഹൂഡി ബ്ലോക്ക് പ്രസിഡന്റ് അനില്‍കുമാർ, കുഞ്ഞുമോള്‍ വർഗീസ് തുടങ്ങി വിവിധ നേതാക്കളും പ്രവർത്തകരും പരിപാടിയില്‍ പങ്കെടുത്തു.

Related posts

വന്ദേഭാരത് ബെംഗളൂരിലേക്കും തിരിച്ചും ഇഴയും; വേഗത മണിക്കൂറില്‍ 54 കിമി മാത്രം..സമയക്രമം ഇങ്ങനെ

എസ്‌ഐആറിനെതിരേയുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാൻ: കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

ക്യാമ്പസുകളില്‍ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാര്‍ത്ഥ്’ ആപ്പ്