നടി അപർണ ദാസും നടൻ ദീപക് പറമ്പേലും വിവാ​ഹിതരായി

മലയാള സിനിമാ ലോകത്തെ പ്രിയതാരങ്ങളായ അപർണാ ദാസും ദീപക് പറമ്ബോലും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.കഴിഞ്ഞ ദിവസമായിരുന്നു വിവാഹത്തോടനുബന്ധിച്ചുള്ള ഹല്‍ദി ആഘോഷങ്ങള്‍ നടന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹല്‍ദി ആഘോഷിക്കുന്ന അപർണയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ദീപക് പറമ്ബോല്‍.

അടുത്തിടെയാണ് തങ്ങള്‍ വിവാഹിതരാകുന്നുവെന്ന വിവരം താരങ്ങള്‍ പങ്കുവച്ചത്.ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ അഭിനയ രംഗത്തെത്തിയതെങ്കിലും ‘മനോഹരം’ എന്ന സിനിമയ്‌ക്ക് ശേഷമാണ് പ്രേക്ഷകർ അപർണയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് തമിഴില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ബീസ്റ്റ്, ഡാഡ എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Related posts

വന്ദേഭാരത് ബെംഗളൂരിലേക്കും തിരിച്ചും ഇഴയും; വേഗത മണിക്കൂറില്‍ 54 കിമി മാത്രം..സമയക്രമം ഇങ്ങനെ

എസ്‌ഐആറിനെതിരേയുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാൻ: കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

ക്യാമ്പസുകളില്‍ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാര്‍ത്ഥ്’ ആപ്പ്