കെംപെഗൗഡവിമാനത്താവളത്തിലേക്ക് ഇ-ബസ് സർവീസ് 15-നുശേഷം ആരംഭിക്കും

ബെംഗളൂരു : ബിഎംടിസി കെംപെഗൗഡവിമാനത്താവളത്തിലേക്ക് വൈദ്യുതി എസി ബസുകൾ ഈ മാസം 15-നുശേഷം ആരംഭിക്കും. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള വായുവജ്ര സർവീസിന്റെ ഭാഗമായിട്ടാണ് ഇ-ബസുകൾ നിരത്തിലിറക്കുന്നത്. തുടക്കത്തിൽ 10-ൽ താഴെ ബസുകളായിരിക്കും സർവീസ് നടത്തുന്നത്. പിന്നീട് എണ്ണം വർധിപ്പിക്കും. ആകെ 83 ഇ-ബസുകൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്.

ഏറ്റവുമധികം കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കേരളത്തില്‍, പുതിയ വകഭേദം കൂടുതല്‍ മറ്റൊരു സംസ്ഥാനത്തില്‍

ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.രാജ്യത്ത് 163 പേരെ ബാധിച്ചത് പുതിയ വകഭേദമായ എക്‌സ്‌എഫ്ജി ആണെന്ന് കണ്ടെത്തി.89 രോഗികളുള്ള മഹാരാഷ്ട്രയാണ് എക്‌സ്‌എഫ്ജി കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്ത സംസ്ഥാനം.തമിഴ്നാട്ടില്‍ 16 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളം (15), ഗുജറാത്ത് (11),ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റീകോമ്ബിനന്റ് എക്സ്‌എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്‌പൈക്ക് മ്യൂട്ടേഷനുകള്‍ ഉണ്ട്.കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 769 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 7000ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഗുജറാത്ത്, കർണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിന രോഗികള്‍ കൂടുതലാണ്.

Related posts

ട്രെയിൻ യാത്രക്കാര്‍ അറിയാൻ; രാത്രി 11നും പുലര്‍ച്ചെ 5നും ഇടയില്‍ ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല, കാരണം?

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍