മദ്യപിച്ചെത്തിയ പിതാവും മകളും തമ്മില്‍ വാക്കേറ്റം, പിടിവലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റ 46-കാരന്‍ മരിച്ചു; 15-കാരിയായ മകള്‍ അറസ്റ്റില്‍

ബെംഗളൂരു: മദ്യപിച്ചെത്തിയ പിതാവ് മകളുമായുള്ള വാക്കേറ്റത്തിനും പിടിവലിക്കുമിടെ കുത്തേറ്റ് മരിച്ചു. ബെംഗളൂരു നഗരത്തിലെ മൈക്കോ ലേഔട്ടില്‍ 46-കാരനാണു 15-കാരിയായ മകളുടെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,82 മരണം :ബംഗളൂരുവിൽ മാത്രം 1950 കേസുകൾ,29 മരണം

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. രാത്രി 11 മണിയോടെ മദ്യപിച്ച പിതാവ് വലിയ ശബ്ദത്തില്‍ പിയാനോ വായിക്കുന്നത് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന മകള്‍ എതിര്‍ക്കുകയും ഇതില്‍ പ്രകോപിതനായ പിതാവ് കത്തിയെടുത്ത് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല;ബംഗളുരുവിൽ നിരീക്ഷണ ശ്രമങ്ങൾ പാളുന്നു

ഭയന്നുപോയ പെണ്‍കുട്ടി കൈയില്‍ കിട്ടിയ കത്രികയെടുത്ത് പിതാവിനോട് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അമിതമായി മദ്യപിച്ചിരുന്ന പിതാവ് ഇതിനു തയ്യാറായില്ല ഇതിനിടെ കത്രികയുടെ കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. കുട്ടിയുടെ അമ്മ നേരത്തേ മരിച്ചിരുന്നു.

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

‘മൃദുലയില്‍ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി’; വെളിപ്പെടുത്തി ജസീല