രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഡീസല്‍ വിലയിലാണ് ഇന്ന് വര്‍ധനവുണ്ടായത്. 15 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. ഒരു ലിറ്റര്‍ ഡീസലിന് കൊച്ചിയിൽ 77 രൂപ 11 പൈസയാണ്. പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. 80 രൂപ 59 പൈസയാണ് കൊച്ചിയിലെ ഒരു ലിറ്റര്‍ പെട്രോളിന്റ വില. തിരുവനന്തപുരത്ത് 78.57 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. 82.15 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില.

ഇതോടെ കൊവിഡ് കാലത്ത് ഡീസലിന് 11 രൂപ 44 പൈസയാണ് വര്‍ധിച്ചത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പ്രതിദിനമുള്ള ഇന്ധനവില നിയന്ത്രണം നിര്‍ത്തിവെച്ചിരുന്നു. എന്നാൽ ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില വര്‍ധിച്ചിരുന്നു.

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു