മരണം പ്രവചിക്കുന്ന വെബ്സൈറ്റ് സന്ദർശിച്ചു, 13 കാരൻ തൂങ്ങി മരിച്ച നിലയിൽ. ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി

മുംബൈ: മഹാരാഷ്ട്രയില്‍ കൗമാരക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. ജനങ്ങളുടെ മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്‌സൈറ്റ് കൗമാരക്കാരന്‍ സന്ദര്‍ശിച്ചതായി പൊലീസ് പറയുന്നു.

നാസിക്കിലെ ജാല്‍ഗാവ് നഗരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. 13 വയസുള്ള കുട്ടിയാണ് ജീവനൊടുക്കിയത്. ബന്ധുവിന്റെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു കൃത്യമെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

കുട്ടി എപ്പോഴും മൊബൈലില്‍ തന്നെയാണ് സമയം ചെലവഴിച്ചിരുന്നതെന്ന് അമ്മാവന്‍ പൊലീസിനോട് പറഞ്ഞു

ക്ലാസ് കഴിഞ്ഞാലും പുറത്തൊന്നും കളിക്കാന്‍ പോകുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഈസമയത്തും മൊബൈല്‍ ഫോണില്‍ തന്നെയായിരിക്കും. ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. മരണം പ്രവചിക്കുമെന്ന്്് അവകാശപ്പെടുന്ന വെബ്‌സൈറ്റ് കുട്ടി സന്ദര്‍ശിച്ചതായി കണ്ടെത്തി. വെബ്‌സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം

Related posts

20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം

വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസിൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ച ലഹരി ആലുവയിൽ പിടികൂടി, കൊച്ചിയിൽ വ്യാപക അറസ്റ്റ്

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍