ദലൈലാമ ഒരു മാസത്തേക്ക് കര്‍ണാടകയില്‍

ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ കർണാടകയില്‍. ജനുവരി നാല് മുതല്‍ ഒരു മാസത്തേക്കാണ് അദ്ദേഹം കർണാടകയിലുണ്ടാവുക.കുടകിലെ ബൈലക്കുപ്പെയിലാണ് അദ്ദേഹം താമസിക്കുക. 2017ലാണ് അദ്ദേഹം അവസാനമായി സംസ്ഥാനത്തെത്തിയത്.

പൈപ്പിലെ വെള്ളത്തിന് ദുര്‍ഗന്ധം; ടാങ്ക് തുറന്നപ്പോള്‍ കണ്ടത് അഴുകിയ മൃതദേഹം

പത്ത് ദിവസമായി കാണാതിരുന്ന 95കാരിയുടെ മൃതദേഹം സ്വന്തം വീടിൻെ ഭൂഗർഭ ടാങ്കില്‍ നിന്ന് കണ്ടെത്തി. ഗുജറാത്ത് വഡോദര മകർപുരയിലാണ് സംഭവം.പത്ത് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഉജ്ജം പർമർ എന്ന 95കാരിയെ കാണാതാവുന്നത്. പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പൊലീസില്‍ പരാതിപ്പെട്ടു. സിസിടിവി അടക്കം പരിശോധിച്ച പൊലീസിന് വൃദ്ധയെ കണ്ടെത്താനായില്ല. ദിവസങ്ങള്‍ക്ക് ശേഷം വീടിലെ പൈപ്പുകളില്‍ നിന്നും ടാങ്കില്‍ നിന്നും ദുർഗന്ധം വന്നതോടെ വീട്ടുകാർ ടാങ്ക് വൃത്തിയാക്കാൻ ആളെ വിളിച്ചു. ടാങ്ക് തുറന്ന തൊഴിലാളികളാണ് വൃദ്ധയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് അധികൃതർ സ്ഥലത്തെത്തുകയും മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. പോസ്റ്റുമോർട്ടത്തില്‍ വൃദ്ധ മുങ്ങിമരിച്ചതാണെന്ന് വ്യക്തമായി. വീടിന്റെ പൂന്തോട്ടത്തിന്റെ മൂലയിലായിരുന്നു ടാങ്ക് ഉണ്ടായിരുന്നത്. ടാങ്ക് വല്ലപ്പോഴുമേ തുറക്കുകയുണ്ടായിരുന്നതിനാല്‍ ആരും വൃദ്ധ ടാങ്കില്‍ വീണുകാണുമെന്ന് സംശയിച്ചിരുന്നില്ല.

Related posts

മകനെ കുത്തിക്കൊലപ്പെടുത്തി, ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു; പ്രതിക്കായി തിരച്ചില്‍

ബെംഗളൂരുവില്‍ ബൈക്ക് ടാക്സികള്‍ ഓടും; സുപ്രീം കോടതി അനുമതി; നിരോധനത്തെക്കാള്‍ നല്ലത് നിയമവല്‍ക്കരണമെന്ന് നിര്‍ദേശം

ബെംഗളൂരു മെട്രോ ബ്ലൂ ലൈനില്‍ കുതിക്കാം; 29 സ്റ്റേഷനുകള്‍, 2028 മാര്‍ച്ചോടെ പാത പൂര്‍ണമായി തുറക്കും