വാക്സിൻ രണ്ടാം ഡോസ് എടുക്കാനുണ്ടോ? ഫോണിൽ വിളിയെത്തും

ബെംഗളുരു: കോവിഡ് രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ ഫോണിൽ വിളിച്ച് ഓർമിപ്പിച്ച് ബിബിഎംപി. 2 ഡോസുകൾക്കിടയിൽ 12 ആഴ്ചത്തെ ഇടവേളയാണുള്ളത്. ഈ സമയപരിധി കഴിഞ്ഞിട്ടും 5 ലക്ഷത്തിലേറെ പേർ രണ്ടാം ഡോസ് എടുത്തിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. ഒട്ടേറെപ്പേർ വാക്സിൻ എടുക്കാൻ വിസമ്മതം കാണിക്കുന്നുമുണ്ട്. ഫോൺ വിളിക്കു പുറമേ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തിയും നഗരവാസികളോട് രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാൻ ആവശ്യപ്പെടുന്നുണ്ട്.

Related posts

തനിഷ്ക് ജ്വല്ലറി കവര്‍ച്ച; അന്വേഷണത്തില്‍ നിര്‍ണായകമായത് നിഷാന്തിന്‍റെ കയ്യിലെ ടാറ്റു, 6.4 കിലോ സ്വര്‍ണം കണ്ടെത്തി

നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച്‌ 9,90,000 ലക്ഷം തട്ടിയ സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ഹെബ്ബാള്‍-സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; എതിര്‍പ്പ് ഫലം കണ്ടു, ലാല്‍ബാഗിനെ ഒഴിവാക്കി സര്‍ക്കാര്‍, ബദല്‍ തേടും