കർണാടകയിൽ രണ്ടാം ദിവസവും ആയിരം കടന്നു കോവിഡ്: 19 മരണം ,ബംഗളുരുവിൽ മാത്രം 738 രോഗികൾ

ബംഗളുരു :സംസ്ഥാനത്തെ കോവിഡ്ബാധ ഇന്നുംക്രമാതീതമായി വർധിച്ചു ,ഇന്ന് മാത്രം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത് 1105 കോവിഡ് പോസിറ്റീവ് കേസുകളാണ് .സംസ്ഥാനത്തു ഏറ്റവും കൂടുതൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ ഇന്നും ബംഗളുരുവിൽ തന്നെയാണ് ,ബംഗളുരു നഗര ജില്ലയിൽ മാത്രമായി 738 പേർക്കാണ് ഇന്നും കോവിഡ് ബാധ സ്ഥിതീകരിച്ചതു .ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14295 ആയി

ഇന്ന് 19 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത് ഇതിൽ 3 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നാണ്. ബെല്ലാരി 12, ബാഗൽ കോട്ട് 1, ദക്ഷിണ കന്നഡ 1, ഹാസൻ 1,രാമ നഗര 1, എന്നിങ്ങനെയാണ് മരണം റിപ്പോർട്ട് ചെയ്ത ജില്ലകൾ .ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 226

ഇന്ന് 176 പേർക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 7683 ആയി.
.
നിലവിൽ 268 പേര് തീവ്ര പരിചരണ വിഭാഗത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത ചികിത്സയിലുള്ളവരുടെ എണ്ണം 6382 ആണ്

കോവിഡ് ബാധിതരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ പരിശോധിക്കാം

230 സ്‌പെഷല്‍ ട്രെയിനുകളിലേയ്ക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ ആരംഭിച്ചു

Related posts

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു

15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം വിലക്കി: ദിവസം 5 മണിക്കൂർ മാത്രം കോച്ചിംഗ് സെന്ററുകൾക്ക് കർണാടക സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ