ഇന്നും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,82 മരണം :ബംഗളൂരുവിൽ മാത്രം 1950 കേസുകൾ,29 മരണം

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,199 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 70 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 58,417 പേരാണ് സജീവ കോവിഡ് രോഗികൾ .

രോഗികളുടെ എണ്ണം കൂടുന്നത് പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടിയത് ഒരല്പം ആശ്വാസം പകരുന്നു . ഇന്ന് സംസ്ഥാനത്ത് 2,088 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 647 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ് അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 33,750 പേർക്കാണ് ,രോഗശമന നിരക്ക് 38.27% ആയി .

കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല;ബംഗളുരുവിൽ നിരീക്ഷണ ശ്രമങ്ങൾ പാളുന്നു

ബംഗളുരു നഗരത്തിൽ ഇന്നും കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1,950 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് 29 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 33,155 സജീവ കേസുകളാണ് ഉള്ളത് ,ബംഗളുരുവിലെ രോഗശമന നിരക്ക് 25.09 % ആയി .

 കോവിഡ് യുദ്ധത്തിൽ  പോരാളികളാവാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ ബിബിഎംപി : തിങ്കളാഴ്ച മുതൽ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ 

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

15 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകി; ബാക്കി 485 രൂപ നൽകിയില്ല, 14 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ കർണാടക ആർടിസിക്ക് തിരിച്ചടി നൽകി യാത്രക്കാരൻ

പട്ടാപ്പകല്‍ കത്തിക്കാട്ടി മാല കവരാൻ ശ്രമം; യുവതിയെ ആക്രമിച്ച ഡെലിവറി ജീവനക്കാരനെ പിടികൂടി നാട്ടുകാര്‍