കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​ന ഭീ​തി:കേരള മഹാരാഷ്ട്ര അതിർത്തികളിൽ പരിശോധന കർശനമായി തന്നെ തുടരും – യെദ്യൂരപ്പ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലും ക​ര്‍​ണാ​ട​ക​യി​ലെ മ​റ്റു ജി​ല്ല​ക​ളി​ലും കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യാ​പ​നം ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ.

കേ​ര​ള​ത്തി​ല്‍​നി​ന്നും മ​ഹാ​രാ​ഷ്​​​ട്ര​യി​ല്‍​നി​ന്നും എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന നി​ബ​ന്ധ​ന തു​ട​രു​മെ​ന്നും അ​തി​ര്‍​ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ അ​ത​ത് ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച മു​ത​ല്‍ അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്​​റ്റു​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായമുള്ള വനിതയായി ബാംഗ്ളൂരിലെ കാമേശ്വരി

കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​ന ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന കോ​വി​ഡ് സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ച​ത്.

Related posts

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം

എസ് ഐ ആര്‍: കര്‍ണാടകയില്‍ മുസ്ലീം വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടി; 196 മണ്ഡലങ്ങളില്‍ നിന്ന് കാണാതായത് 8.87 ലക്ഷം പേരെ

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കര്‍ണാടക സര്‍ക്കാര്‍