കോവിഡ്​; കേരള പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയ്യതികളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകള്‍ മാറ്റി. ജനുവരി 23ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പി.എസ്.സി വെബ്സൈറ്റില്‍ ലഭ്യമാക്കും.

Related posts

ബ്ലിങ്കിറ്റില്‍ നിന്ന് 479 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റുകള്‍ 2 മാസം മുമ്പ് കാലാവധി കഴിഞ്ഞത്; 3,000 രൂപ നഷ്ടപരിഹാരവും 40,000 രൂപ പിഴയും നല്‍കണം

ബെംഗളൂരു നഗരത്തിലെ റോഡുകള്‍ നവീകരിക്കും; 130 കി.മീ വൈറ്റ് ടോപ്പിംഗ് നടത്തും, ചിലവ് 2321 കോടി രൂപ!

വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍