കർണാടകയിൽ ഇന്ന് 3,649 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 61 : ബംഗളൂരുവിൽ മാത്രം 1,714 കേസുകൾ, മരണം 22 ,രോഗമുക്തി 1,664

Coronavirus cell disease. Coronavirus flu background. Dangerous cases of flu. Medical health risk. Vector illustration.

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3,649 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 61 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 44,140പേരാണ് അസുഖം ബാധിച്ച വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് കർണാടകയിൽ ഇതുവരെയായി 1,464 പേരാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്.

ബി എസ് യെദ്യൂരപ്പ സംസ്ഥാനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു : “ലോക്കഡൗൺ നീട്ടില്ല ,ജനങ്ങൾ സഹകരിക്കണം” കൈ കൂപ്പി മുഖ്യമന്ത്രി

രോഗികളുടെ എണ്ണം കൂടുന്നത് പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടിയത് ഒരല്പം ആശ്വാസം പകരുന്നു . ഇന്ന് മാത്രം 1,664 പേരാണ് അസുഖം ഭേദമായി ആശുപത്രിവിട്ടത്. അതോടെ ഇതുവരെയായി അസുഖം മാറിയവരുടെ എണ്ണം 25,459 ആയി

ബംഗളുരു നഗരത്തിൽ ഇന്നും കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1,714 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 22 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇതുവരെയായി 720 പേരാണ് ബാംഗ്ലൂരിൽ കോവിഡ് ബാധിച്ചു മരിച്ചത്

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

ലോക്കഡൗൺ നീട്ടില്ല  തീവ്ര ബാധിത പ്രദേശങ്ങളിൽ ഇനി പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും കർണാടക ഉപമുഖ്യമന്ത്രി

Related posts

24 മണിക്കൂര്‍ കഴിഞ്ഞു, ധൈര്യമുണ്ടെങ്കില്‍ സംവാദത്തിന് വരൂ; മോദിയെ വെല്ലുവിളിച്ച്‌ രാഹുല്‍

യന്ത്രവാള്‍ ഉപയോഗിച്ച്‌ വിദ്യാര്‍ഥിനികളെ ആക്രമിച്ച സംഭവം; പ്രതിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി

ബന്നാര്‍ഘട്ടയില്‍ കാര്‍ കബാബ് കടയിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണ തെറിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളല്‍