കേരളത്തിൽ ഇനി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കൊണ്ട് ഗുണമില്ല, പകരം ഈ മാര്‍ഗം സ്വീകരിക്കണം; നിര്‍ദേശവുമായി ഐഎംഎ

തിരുവനന്തപുരം: കേരളത്തിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ട എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഗുണം ചെയ്യില്ല. പകരം പ്രാദേശികമായ ലോക്ക്ഡൗണുകളാണ് ഗുണം ചെയ്യുകയെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹം വര്‍ഗീസ് പറഞ്ഞു.

നേരത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയത് കൊണ്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കൊവിഡ് വ്യാപനം നിയന്ത്രിക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിനേക്കാളും പ്രാദേശിക ലോക്ക്ഡൗണുകളാണ് ഫലപ്രദമാവുക. രോഗവ്യാപനമുണ്ടായ ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ തിരിച്ച് ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് ഡോ. എബ്രഹം വര്‍ഗീസ് പറഞ്ഞു.

രണ്ടാം ദിവസവും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,മരണ സംഖ്യ 110: ബംഗളൂരുവിൽ മാത്രം 2,267 കേസുകൾ, മരണം 50,രോഗമുക്തി 2,037

കേരളത്തില്‍ സമൂഹവ്യാപനം നടന്നു കഴിഞ്ഞു. നമ്മുടെ അടുത്തിരിക്കുന്നവരെല്ലാം പോസിറ്റീവ് ആണെന്ന് ധരിക്കേണ്ട സ്ഥിതിയാണ്. പരിശോധന നടത്താത്തിടത്തോളം കാലം ഒരാളും നെഗറ്റീവ് ആണെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക എന്നീ വഴികളിലൂടെ മാത്രമേ രോഗത്തെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ. മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് മാത്രമേ രോഗപ്രതിരോധം സാധ്യമാവുകയുള്ളൂ എന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി.

ഞെട്ടിപ്പിക്കുന്ന കണക്കുകൾ ,ബംഗളുരുവിലെ 11,000 കോവിഡ് പോസിറ്റീവ് രോഗികൾ എവിടെ ? ഉത്തരമില്ലാതെ ബിബിഎംപി  

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം