അമ്മയോടൊപ്പം ക്ഷേത്രത്തിലേക്ക് നടക്കവെ അപകടം; ലോറി ഇടിച്ച്‌ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ നെലമംഗലയ്ക്ക് സമീപം അമിതവേഗതയില്‍ വന്ന ലോറി ഇടിച്ച്‌ നാല് വയസ്സുകാരി മരിച്ചു. ബംഗളൂരു നോർത്ത് താലൂക്കിലെ ഹനുമന്തഗൗഡ പാളയയില്‍ രാജേന്ദ്രൻ-ലാവണ്യ ദമ്പതികളുടെ മൂത്ത മകള്‍ നിഷികയാണ് മരണപ്പെട്ടത് .ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്.ക്ഷേത്രത്തിലേക്ക് നടന്നുപോവുകയായിരുന്നു ലാവണ്യയും മക്കളും. രണ്ടാമത്തെ കുഞ്ഞിനെ എടുത്തും നിഷികയുടെ കൈപിടിച്ചുമാണ് ലാവണ്യ റോഡിലൂടെ നടന്നിരുന്നത്. ഇടുങ്ങിയ റോഡിലൂടെ അമിതവേഗതയില്‍ വന്ന കാൻട്രോ ലോറി നിയന്ത്രണം വിട്ട് നിഷികയുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു.ലോറി ഇടിച്ചുവെങ്കിലും ലാവണ്യയും കൈകുഞ്ഞും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ നിഷിക സംഭവസ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി. ഡ്രൈവറെ പിടികൂടി മർദ്ദിച്ച ശേഷം പൊലീസിന് കൈമാറി. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Related posts

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു