CBSE;പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ ഏപ്രില്‍ 26മുതല്‍; ഓഫ്‌ലൈന്‍ എന്ന് സിബിഎസ്‌ഇ

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. ഓഫ്‌ലൈനായാണ് പരീക്ഷ നടത്തുക എന്ന് സിബിഎസ്‌ഇ അറിയിച്ചു. അടുത്തിടെയാണ് ഒന്നാം ടേം ബോര്‍ഡ് പരീക്ഷ നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് രണ്ടാം ടേം ബോര്‍ഡ് പരീക്ഷ നടത്താനാണ് തീരുമാനിച്ചത്. സിബിഎസ്‌ഇ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന സാമ്ബിള്‍ ചോദ്യപേപ്പറുകളുടെ മാതൃകയിലാണ് പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുക. മുന്‍വര്‍ഷങ്ങളിലെ പോലെ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ എത്തേണ്ടത്. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചു.

Related posts

നമ്മ മെട്രോ ഗ്രീൻ ലൈനിന് സമാന്തരമായി രണ്ട് ഫ്ലൈഓവറുകള്‍ ഉയരും, ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 291 കോടിയുടെ പദ്ധതി

ബെംഗളൂരുവില്‍ യുവാവ് സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു; നില അതീവഗുരുതരം

2035ഓടെ ഉത്തര കര്‍ണാടക പുതിയ സംസ്ഥാനം? ബിജെപി എംഎല്‍എയുടെ പ്രവചനം വിവാദത്തില്‍