ഓട്ടോ ഡ്രൈവറെ ചെരുപ്പുകൊണ്ട് മര്‍ദിച്ചു; യുവതിക്കെതിരെ കേസെടുത്ത് ബെംഗളൂരു പൊലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച യുവതിക്കെതിരെ കേസെടുത്തു. ബിഹാര്‍ സ്വദേശിയായ പംഖുരി മിശ്ര (28)യാണ് ഓട്ടോ ഡ്രൈവറായ ലോകേഷിനെ ചെരുപ്പുകൊണ്ട് മര്‍ദിച്ചത്. ബെല്ലന്തൂരിലെ സെന്‍ട്രോ മാളിന് സമീപത്ത് വെച്ചാണ് ശനിയാഴ്ച സംഭവം നടന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയില്‍ യുവതി ഓട്ടോ ഡ്രൈവറെ തുടര്‍ച്ചയായി ചെരുപ്പുകൊണ്ട് മര്‍ദിക്കുന്നതാണ് കാണുന്നത്. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഓട്ടോ ഡ്രൈവറായ ലോകേഷ് യുവതിക്കെതിരെ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മിശ്രയും ഭര്‍ത്താവും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തന്റെ വാഹനത്തില്‍ ഇടിച്ചുവെന്നും ചോദിക്കാന്‍ ചെന്നപ്പോഴാണ് യുവതി തന്നെ മര്‍ദിച്ചതെന്നാണ് ഓട്ടോ ഡ്രൈവറുടെ പരാതി. 

ഞായറാഴ്ച യുവതിയെ ചോദ്യ ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ തന്നോട് വളറെ മോശമായാണ് പെരുമാറിയതെന്നും അതിനാലാണ് താന്‍ ലോകേഷിനെ അടിച്ചതെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ മൊഴി ശേഖരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ വീണ്ടും സ്റ്റേഷനില് ഹാജരാകേണ്ടി വരുമെന്നും യുവതിയെ പൊലീസ് അറിയിച്ചു. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര കന്നഡ അനുകൂല പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി.

error: Content is protected !!
Join Our WhatsApp Group