മാണ്ഡ്യയിൽ കാർ അപകടം; കറിനുള്ളിൽ ഉണ്ടായിരുന്ന 3 പേർ വെന്തു മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ അപകടത്തിൽ പെട്ട കാറിന് തീപിടിച്ച് മൂന്ന് പേർ വെന്തുമരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മാണ്ഡ മലവള്ളി താലൂക്കിലെ ഹലഗൂരുവിലാണ് അപകടം. ഷെയ്ഖ് ഫൈസൽ (44), മെഹക്(33) ഷെയ്ഖ് അഹിൽ (11) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.

*കേരളത്തിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 16,229 കോവിഡ്-19 കേസുകൾ, മരണം 135*

ചാമരാജനഗറിലെ ഹാനൂരിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള കിടങ്ങിലേക്ക് മറിയുകയും തീപിടിക്കുകയുമായിരുന്നു. നാട്ടുകാർ എത്തിയാണ് കാറിനകത്തുണ്ടായ മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹലഗൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related posts

സിനിമാ ഓഡിഷന്റെ പേരില്‍ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി; ത്രിപുരയില്‍ കാണാതായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ