മാണ്ഡ്യയിൽ കാർ അപകടം; കറിനുള്ളിൽ ഉണ്ടായിരുന്ന 3 പേർ വെന്തു മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ അപകടത്തിൽ പെട്ട കാറിന് തീപിടിച്ച് മൂന്ന് പേർ വെന്തുമരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മാണ്ഡ മലവള്ളി താലൂക്കിലെ ഹലഗൂരുവിലാണ് അപകടം. ഷെയ്ഖ് ഫൈസൽ (44), മെഹക്(33) ഷെയ്ഖ് അഹിൽ (11) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.

*കേരളത്തിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 16,229 കോവിഡ്-19 കേസുകൾ, മരണം 135*

ചാമരാജനഗറിലെ ഹാനൂരിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള കിടങ്ങിലേക്ക് മറിയുകയും തീപിടിക്കുകയുമായിരുന്നു. നാട്ടുകാർ എത്തിയാണ് കാറിനകത്തുണ്ടായ മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹലഗൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related posts

രാവിലെ സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വര്‍ഷം തടവും പിഴയും

കാമുകനുമായുള്ള ബന്ധം എതിര്‍ത്ത 24 കാരനായ മകനെ കൊലപ്പെടുത്തിയ 44 കാരി ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ബെംഗളൂരു മെട്രോയ്ക്ക് പണമിറക്കുന്നതാര്; 84 ശതമാനം വഹിക്കുന്നത് കര്‍ണാട സര്‍ക്കാര്‍, കേന്ദ്രം നല്‍കുന്നത് നിസ്സാര തുക