കെ.ആർ മാർക്കറ്റിലേക്ക് പോവുകയായിരുന്ന ഓടികൊണ്ടിരുന്ന ബി.എം.ടി.സി ബസിന് ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടികൊണ്ടിരുന്ന ബി.എം.ടി.സി ബസിന് ബസിന് തീപിടിച്ചു. ബെംഗളൂരു ചാമരാജ് പേട്ടിൽ കുട്ടികളുടെ പാർക്കിന് (മക്കള കൂട്ട സിഗ്നൽ) സമീപം ഇന്ന് ഉച്ചക്കാണ് സംഭവം. ഹൊസരഹള്ളിയിൽ നിന്നും കെ.ആർ മാർക്കറ്റിലേക്ക് പോവുകയായിരുന്ന KA 57 F 1592 നമ്പർ ബസിനാണ് തീപിടിച്ചത്. യാത്രക്കിടെ ബസ് പെട്ടന്ന് ഓഫാകുകയും ബസിനകത്ത് നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസ് നിർത്തി യാത്രക്കാരെ ഉടൻ പുറത്ത് ഇറക്കുകയുമായിരുന്നു. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. ബസ് പൂർണമായും കത്തിനശിച്ചു.

ആദ്യം സമീപത്തുണ്ടായിരുന്ന മിനി ടാങ്കർ ലോറിയിലെ വെള്ളം ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് അഗ്നി രക്ഷാ വിഭാഗം എത്തിയാണ് തീ അണച്ചത്. യാത്രക്കാരെ പിന്നീട് മറ്റു ബസുകളിൽ യാത്രയാക്കി. ദീപാലി നഗർ ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല.

കർണാടകയിൽ ഇളവുകൾ പ്രഖ്യാപിച്ചു ; വാരാന്ത്യ കർഫ്യു പിൻവലിച്ചു

Related posts

ബ്ലിങ്കിറ്റില്‍ നിന്ന് 479 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റുകള്‍ 2 മാസം മുമ്പ് കാലാവധി കഴിഞ്ഞത്; 3,000 രൂപ നഷ്ടപരിഹാരവും 40,000 രൂപ പിഴയും നല്‍കണം

ബെംഗളൂരു നഗരത്തിലെ റോഡുകള്‍ നവീകരിക്കും; 130 കി.മീ വൈറ്റ് ടോപ്പിംഗ് നടത്തും, ചിലവ് 2321 കോടി രൂപ!

വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍