ബിഗ്ബോസ് മുൻതാരം ബ്ലെസ്ലി ഉള്‍പ്പെട്ട കേസ്; ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യകണ്ണി ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച്‌ അറസ്റ്റില്‍

കോഴിക്കോട്: ഓണ്‍ലൈൻ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ്. നരിക്കുനി സ്വദേശിയുടെ 23 ലക്ഷം കവർന്ന കേസിലെ മുഖ്യകണ്ണി പിടിയില്‍.കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് പിടിയിലായിരിക്കുന്നത്. കേസില്‍ ബിഗ്ബോസ് മുൻ താരം ബ്ലെസി ഉള്‍പ്പെടെ അറസ്‌റ്റിലായിരുന്നു. കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ആണ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഇയാളെ പിടികൂടിയത്. കേസിലെ പന്ത്രണ്ടാം പ്രതിയാണ് അഷ്മില്‍. തട്ടിപ്പിലൂടെ കിട്ടുന്ന പണം ക്രിപ്റ്റോ കറണ്‍സിയായി വിദേശത്തേക്ക് അയക്കുന്നതാണ് രീതി. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടതിന് ശേഷം ഓണ്‍ലൈൻ ജോലി വാഗ്ദാനം ചെയ്ത് നരിക്കുനി സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തില്‍ നിന്നും പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപ തട്ടിയെടുത്തു. കഴിഞ്ഞ വർഷം മെയ് ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചതിന് ശേഷമായിരുന്നു തട്ടിപ്പ്.

Related posts

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി