സ്വകാര്യ ദൃശ്യങ്ങളുടെ പേരില്‍ ബ്ലാക്ക്മെയില്‍, അറസ്റ്റിലായ മലപ്പുറം സ്വദേശിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടല്‍, നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

കൊച്ചി : യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിച്ച ആള്‍ കൊച്ചിയില്‍ പിടിയിലായിരിക്കുകയാണ്മലപ്പുറം സ്വദേശി അജിത്തിനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ഫോണില്‍ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോയും കണ്ടെത്തിയിരുന്നു.കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായി ജോലി നോക്കുകയായിരുന്നു അജിത്ത്.ട്രെയിനിയായി എത്തിയ യുവതിയുടെ ഫോണ്‍ വൈഫയ് ഉപയോഗവുമായി ബന്ധപ്പെട്ട് എന്ന പേരില്‍ ഇയാള്‍ പലതവണ പരിശോധിച്ചു.യുവതിയുടെ ഫോണിലുണ്ടായിരുന്ന സ്വകാര്യ ദൃശ്യങ്ങള്‍ അവരറിയാതെ സ്വന്തം ഫോണിലേക്ക് അയച്ചു. മദ്യപിച്ചും അല്ലാതെയും പലതവണ ഇയാള്‍ യുവതിയെ ശല്യം ചെയ്തു.സ്ഥാപനത്തില്‍ പരാതിപ്പെട്ടപ്പോള്‍ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.പിന്നാലെ യുവതിക്ക് അഞ്ജാത വാട്സാപ്പ് കോള്‍ വരികയും സ്വകാര്യ ദൃശ്യങ്ങള്‍ കയ്യിലുണ്ട് പണം തന്നില്ലെങ്കില്‍ അവ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗൗരവമായി എടുത്തില്ലെങ്കിലും നമ്ബറില്‍ നിന്ന് സ്വന്തം ഫോട്ടോകള്‍ ലഭിച്ചതോടെ യുവതി പൊലീസില്‍ പരാതിപ്പെട്ടു. കേസെടുത്ത പൊലീസ് മൊബൈല്‍ നമ്ബർ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന് അറിഞ്ഞത്.പിടികൂടിയ പ്രതിയുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ ഫോണിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ പേർ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Related posts

വിജയ് സേതുപതി ചിത്രം ‘ട്രെയിൻ’ ഡിസംബര്‍ 4 ന്; കേരളത്തിലെ വിതരണാവകാശം ഐഎംപി ഫിലിംസിന്

ആദ്യമായി ഒരു ലീഡര്‍ പദവി, സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് വിക്കി; ബിഗ് ബോസ് ഹൗസില്‍ പുതിയ ക്യാപ്റ്റൻ!

കൊടുങ്കാട്ടില്‍ പെട്ടാലും ഇനി പേടിക്കേണ്ട! ജിപിഎസില്ലാതെ മനുഷ്യനെ പിന്തുടരാൻ എഐ ഡ്രോണ്‍; ഇന്ത്യൻ വംശജനായ പ്രൊഫസറുടെ പരീക്ഷണം വൈറല്‍