മോശം കാലാവസ്ഥയ്ക്ക് സാധ്യത..! കർണാടക തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക്

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് ഇന്നും നാളെയും (ബുധനും വ്യാഴവും) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.അതേസമയം കർണാടക തീരത്ത് മത്സ്യബന്ധന വിലക്ക് നിലവിലുണ്ടെങ്കിലും, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ബുധനാഴ്ച) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related posts

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു

15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം വിലക്കി: ദിവസം 5 മണിക്കൂർ മാത്രം കോച്ചിംഗ് സെന്ററുകൾക്ക് കർണാടക സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ