‘കര്‍ണാടകയില്‍ മലയാളികളുടെ തോന്നിവാസം, ഗുണ്ടല്‍പേട്ടിന്‍റെ പകുതിയും കയ്യേറി’; അധിക്ഷേ പരാമര്‍ശവുമായി ബിജെപി നേതാവ്

ബെംഗളൂരു: കേരളത്തിനെതിരെ അധിക്ഷേപ പരാമർശവുമായി കർണാടകയിലെ മുൻ ബിജെപി എംപി. മലയാളികള്‍ കർണാടകയുടെ സംസ്കാരം നശിപ്പിക്കുകയാണെന്നാണ് ബിജെപി നേതാവ് പ്രതാപ് സിംഹ പറയുന്നത്.”കർണാടകയില്‍ മലയാളികളുടെ തോന്നിവാസമാണ് നടക്കുന്നത്. ഗുണ്ടല്‍പേട്ടിന്‍റെ പകുതിയും മലയാളികള്‍ കയ്യേറി. കുടകില്‍ മുഴുവൻ മലയാളികളുടെ തോന്നിവാസമാണ്. മലയാളികള്‍ക്ക് ബുദ്ധിയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മറുനാട്ടിലെത്തിയാല്‍ അത് കാണാനില്ല” കേരളത്തില്‍ തെങ്ങും കായലുമല്ലാതെ വേറെ ഒന്നുമില്ലെന്നും പ്രതാപ് പരിഹസിച്ചു.

കുടകില്‍ നടന്ന ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അധിക്ഷേപം. സിംഹയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.പ്രകോപന പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള നേതാവാണ് സിംഹ. നേരത്തെ ടി നരസിപുരയില്‍ നടന്ന ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ ദലിത് സമുദായാംഗങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് സിംഹക്കെതിരെ കേസെടുത്തിരുന്നു. മൈസൂരു ജില്ലയിലെ ടി നരസിപുര പട്ടണത്തില്‍ ഈ വര്‍ഷം സെപ്റ്റംബർ 18 ന് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയായിരുന്നു ദലിത് സമുദായത്തെ അധിക്ഷേപിച്ചത്.

Related posts

ദില്‍ജിത് ദോസഞ്ചിന്റെ സംഗീത നിശയില്‍ ഐഇഡി സ്ഫോടന ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കാര്‍ പൂളിങ്; ജീവനക്കാര്‍ക്കായി ‘കര്‍ത്തവ്യ’ ആപ്പ് പരിഷ്കരിക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദിവസം 30,000 നിയന്ത്രണങ്ങള്‍; 6 മാസത്തിനിടെ 54 ലക്ഷം; മെറ്റയ്ക്കെതിരെ പ്രചാരണം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്