വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിലെ പത്തംഗങ്ങള്‍ക്ക് ഓരോ കോടി പ്രഖ്യാപിച്ച്‌ പഞ്ചാബ്, ഹരിയാന 2.5 കോടി, മധ്യപ്രദേശ് ഒരു കോടി

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ ചരിത്രംകുറിച്ച്‌ വെങ്കല മെഡല്‍ നേടിയെടുത്ത ഇന്ത്യന്‍ ഹോക്കി ടീമിന് വിവിധ സംസ്ഥാനങ്ങളില്‍ വന്‍ പ്രഖ്യാപനങ്ങള്‍. തങ്ങളുടെ സംസ്ഥാനങ്ങളിലെ താരങ്ങള്‍ക്ക് വന്‍ തുക സമ്മാനമായി പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബും ഹരിയാനയും മധ്യപ്രദേശും.

പഞ്ചാബില്‍ നിന്നാണ് ടീമില്‍ ഏറ്റവും കൂടുതല്‍ കളിക്കാരുള്ളത്. 10 പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന കായികമന്ത്രി റാണ ഗുര്‍മീത് സിങ് സോധി.

ഹരിയാനയിലെ ഹോക്കി ടീം അംഗങ്ങളായ രണ്ടുപേര്‍ക്ക് 2.5 കോടി രൂപ വീതവും സര്‍ക്കാരില്‍ കായിക വകുപ്പില്‍ ജോലിയും സ്ഥലവും നല്‍കും. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Related posts

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം

എസ് ഐ ആര്‍: കര്‍ണാടകയില്‍ മുസ്ലീം വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടി; 196 മണ്ഡലങ്ങളില്‍ നിന്ന് കാണാതായത് 8.87 ലക്ഷം പേരെ

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്