215 കി.മീറ്ററില്‍ ബെംഗളൂരു മെട്രോ നാലാംഘട്ടം; മുൻഗണന പ്രാന്തപ്രദേശങ്ങള്‍ക്ക്, നഗരമധ്യഭാഗങ്ങളെ ഒഴിവാക്കും

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കുന്ന ബെംഗളൂരു നമ്മ മെട്രോ നഗരത്തിൻ്റെ വിവിധ കോണുകളെ ബന്ധിപ്പിച്ച്‌ സുഗമമമായ യാത്രയാണ് നല്‍കുന്നത്.നഗരത്തിൻ്റെ വിവിധ കോണുകളെ ബന്ധിപ്പിക്കാൻ നമ്മ മെട്രോയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍, നമ്മ മെട്രോ നാലാം ഘട്ടം മുൻഗണന നല്‍കുന്നത് ബെംഗളൂരു നഗരത്തോട് ചേർന്ന പ്രാന്തപ്രദേശങ്ങള്‍ക്കാണ്. നഗരമധ്യഭാഗങ്ങളെ ഒഴിവാക്കിയാകും പദ്ധതി കടന്നുപോകുക.215 കിലോമീറ്റർ ദൈർഘ്യം വരുന്ന നാലാം ഘട്ട മെട്രോ ശൃംഖല ബെംഗളൂരു നഗരത്തോട് ചേർന്നുള്ള പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. ബെംഗളൂരു മെട്രോ നാലാം ഘട്ടത്തില്‍ 215 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.

പദ്ധതി ബെംഗളൂരു നഗരത്തിന്റെ പുറം പ്രദേശങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ‘ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി’ (ജിബിഎ) പരിധിയിലുള്ള പല പ്രദേശങ്ങളും മെട്രോ കണക്റ്റിവിറ്റിക്ക് സാധ്യത കുറഞ്ഞേക്കും.മാദവാര – തുമകുരു, കടബഗെരെ – തവരകെരെ, ചല്ലഘട്ട – ബിഡാദി, സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് – ഹരോഹള്ളി, കലേന അഗ്രഹാര – ജിഗാനി – അത്തിബെലെ – സർജാപുര റോഡ് – കഡുഗോഡി ട്രീ പാർക്ക് (അനേക്കല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒരു ശാഖാ പാതയുള്‍പ്പെടെ), ബൊമ്മസന്ദ്ര – അത്തിബെലെ, കെആർ പുര – ഹൊസ്കോട്ടെ, ദൊഡ്ഡജാല – ദേവനഹള്ളി എന്നിവിടങ്ങളിലേക്കുള്ള പാതകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. ബെംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് പ്രധാന കോറിഡോറുകളാണ് പദ്ധതിയുടെ ഭാഗമായി ഈ ഘട്ടത്തില്‍ നിർദേശിച്ചിരിക്കുന്നത്:

നിലവില്‍ നിർദേശിക്കപ്പെട്ട കോറിഡോറുകള്‍

മാദാവര – തുമകൂരു: ~59.9 കി.മീ.

കാലേന അഗ്രഹാര – കടുഗോഡി ട്രീ പാർക്ക്: 69 കി.മീ.

സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് – ഹരോഹള്ളി: 21.7 കി.മീ.

കെആർ പുരം – ഹൊസ്കോട്ട്: 17.8 കി.മീ.

ചല്ലഘട്ട – ബിദദി: 15.6 കി.മീ.

ദൊഡ്ഡജാല – ദേവനഹള്ളി: 13.6 കി.മീ.

ബൊമ്മസന്ദ്ര – അത്തിബെലെ: 11.4 കി.മീ.

കാഡബഗേരെ – താവരകെരെ: 6.6 കി.മീ.

ബെംഗളൂരു മെട്രോ നാലാം ഘട്ട പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടികളാണ് തുടരുന്നത്. അതിനാല്‍ തന്നെ ഈ കോറിഡോറുകളില്‍ മാറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബെംഗളൂരു നഗരത്തോട് ചേർന്ന പ്രാന്തപ്രദേശങ്ങളെ നഗരവുമായി ബന്ധിപ്പിക്കുകയാണ് നാലാം ഘട്ടത്തിൻ്റെ ലക്ഷ്യം. ഇതുവഴി ആളുകള്‍ ബെംഗളൂരു നഗരത്തിലേക്ക് അതിവേഗം എത്താൻ സാധിക്കും.അതേസമയം, കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനില്‍’ (സിഎംപി) ഉള്‍പ്പെടുത്തിയിരുന്ന ‘ഇന്നർ റിങ് കോറിഡോർ’ (പൂർണമായും ഭൂഗർഭ പാത) പോലുള്ള പദ്ധതികള്‍ തഴയപ്പെട്ടു. നഗരമധ്യഭാഗങ്ങളില്‍ ടണല്‍ റോഡുകളും ഫ്ലൈഓവറുകളും നിർമ്മിക്കാനാണ് സംസ്ഥാന സർക്കാർ ഇപ്പോള്‍ മുൻഗണന നല്‍കുന്നത്.

Related posts

ട്രെയിൻ യാത്രക്കാര്‍ അറിയാൻ; രാത്രി 11നും പുലര്‍ച്ചെ 5നും ഇടയില്‍ ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല, കാരണം?

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍