2011ല്‍ 6.7 കിലോമീറ്ററില്‍ തുടങ്ങിയ യാത്ര; ബെംഗളൂരു മെട്രോയ്ക്ക് 15 വയസ്സ്

ബെംഗളൂരു: 2011 ഒക്ടോബർ 20ന് ബയ്യപ്പനഹള്ളി മുതല്‍ എംജി റോഡ് വരെയുള്ള 6.7 കിലോമീറ്റർ ദൂരത്തിലാണ് ആദ്യമായി നമ്മ മെട്രോ സർവീസ് തുടങ്ങിയത്.15 വർഷങ്ങള്‍ക്കിപ്പുറം നഗരത്തിലെ മെട്രോ ശൃംഖല 96.1 കിലോമീറ്ററിലേക്ക് വളർന്നിരിക്കുന്നു. 83 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖലയാണ് ഇന്നത്. 2026 അവസാനത്തോടെ നമ്മ മെട്രോ ശൃംഖല 137.11 കിലോമീറ്ററായും, 2027ഓടെ 175.55 കിലോമീറ്ററായും ഉയരും.നിലവില്‍ പർപ്പിള്‍ ലൈൻ ആണ് ഈ ശൃംഖലയിലെ ഏറ്റവും ദൈർഘ്യമേറിയ ലൈൻ. 43.5 കിലോമീറ്ററാണ് പാതയുടെ ദൂരം. വൈറ്റ്‌ഫീല്‍ഡ് (കാടുഗോഡി) മുതല്‍ ചെല്ലഘട്ട വരെയുള്ള ഈ പാത ബെംഗളൂരുവിന്റെ കിഴക്ക് പടിഞ്ഞാറൻ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നു. രണ്ടാം സ്ഥാനത്ത് വരുന്നത് ഗ്രീൻ ലൈൻ ആണ്.

പാതയുടെ ദൈർഘ്യം 33.5 കിലോമീറ്റർ. വടക്കുള്ള മാദവാര മുതല്‍ തെക്കുള്ള സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ നീളുന്നതാണ് ഈ പാത.നമ്മ മെട്രോയുടെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ലൈൻ യെല്ലോ ലൈനാണ്. ഇതിന്റെ ദൈർഘ്യം 19.15 കിലോമീറ്ററാണ്. ആർവി റോഡ് മുതല്‍ ബൊമ്മസന്ദ്ര വരെ നീളുന്ന പാത. തെക്കൻ വ്യവസായ ഐടി മേഖലകളിലേക്കുള്ള യാത്രക്കാർക്ക് ഏറെ ഉപയോഗപ്പെടുന്ന പാതയാണിത്.സെൻട്രല്‍ സില്‍ക്ക് ബോർഡില്‍ യെല്ലോ ലൈനും ബ്ലൂ ലൈനും തമ്മില്‍ യാത്രക്കാർക്ക് എളുപ്പത്തില്‍ ലൈൻ മാറി സഞ്ചരിക്കുന്നതിനായി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) പുതിയ സൗകര്യമൊരുക്കുന്നു. ഇതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ താഴെ നല്‍കുന്നു:പുതിയ പാതകളും സംവിധാനങ്ങളുമെല്ലാം ഒരുക്കി സജീവമായി ശരിയായ ട്രാക്കില്‍ മുമ്പോട്ട് പോകുകയാണ് നമ്മ മെട്രോ. നിർമാണത്തിലിരിക്കുന്ന പിങ്ക് മെട്രോ തെക്കൻ ബെംഗളൂരുവിലെ കലേന അഗ്രഹാരയെയും വടക്ക്-കിഴക്കൻ ബെംഗളൂരുവിലെ നാഗവാരയെയും ബന്ധിപ്പിക്കുന്നു.

ഭൂഗർഭ തുരങ്കങ്ങളടക്കമുള്ള വൻ സംവിധാനങ്ങളുണ്ട് ഈ റൂട്ടില്‍.സെൻട്രല്‍ സില്‍ക്ക് ബോർഡില്‍ യെല്ലോ ലൈനും ബ്ലൂ ലൈനും തമ്മില്‍ ബന്ധിപ്പിച്ച്‌ ബെംഗളൂരു മെട്രോ ശൃംഖലയിലെ ആദ്യത്തെ ട്രാവലേറ്റർ (മൂവിംഗ് വാക്ക്‌വേ) തയ്യാറാക്കാൻ ഒരുങ്ങുകയാണ് നമ്മ മെട്രോ. ബെംഗളൂരു മെട്രോ ശൃംഖലയിലെ ആദ്യത്തെ ട്രാവലേറ്റർ ആണിത്. ട്രാവലേറ്ററിന് സമാന്തരമായി നടന്നു പോകാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക പെഡസ്ട്രിയൻ സ്‌കൈവാക്കും നിർമിക്കുന്നുണ്ട്. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രണ്ട് സ്റ്റേഷനുകള്‍ തമ്മില്‍ ഏകദേശം 250 മീറ്റർ ദൂരമുണ്ട്. ഔട്ടർ റിങ് റോഡിലെ തിരക്കേറിയ ഗതാഗതത്തിനിടയിലൂടെ താഴെയിറങ്ങി റോഡ് മുറിച്ചുകടക്കാതെ, രണ്ട് എലവേറ്റഡ് സ്റ്റേഷനുകളെ തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം.ബ്ലൂ ലൈൻ സർവീസ് ആരംഭിക്കുന്നതോടെ ട്രാവലേറ്ററും പ്രവർത്തനസജ്ജമാകും. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നാണ് സെൻട്രല്‍ സില്‍ക് ബോർഡിലേത്. ഈ ജങ്ഷനില്‍ യാത്രക്കാരുടെ അലച്ചില്‍ കുറയ്ക്കാണ് പുതിയ സംവിധാനത്തിന് സാധിക്കും.

Related posts

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം

ബെംഗളൂരു-ഗോവ വന്ദേ ഭാരത് വരുന്നു! 13 ട്രെയിനുകളുടെ സമയക്രമം മാറും?

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി