ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകള്‍

ബംഗളൂരു: രാജ്യത്തെ നടുക്കിയ ബംഗളൂരു കൂട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെയുള്‍പ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയതില്‍.പ്രതി ഇന്ദുശേഖറിനെ സഹായിച്ചത് 17കാരിയായ മകള്‍. വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പുറത്തുവന്നത്. രണ്ടുപേരെ കൂടി ഇന്ദുശേഖറിന് കൊലപ്പെടുത്താൻ പദ്ധതിയുണ്ടായിരുന്നെന്നും വിവരമുണ്ട്. തർക്കമുണ്ടായതിനുപിന്നാലെ ഒക്ടോബർ 14നാണ് ഭാര്യ സുനിതയെ കൊലപ്പെടുത്താൻ ഇന്ദുശേഖർ തീരുമാനിക്കുന്നത്. ഉറക്കഗുളികകളും പ്ലാസ്റ്റിക് ബാഗുകളും കയറും വാങ്ങി. 16ന് രാത്രി സുനിതയ്ക്ക് ഭക്ഷണത്തില്‍ ഉറക്കഗുളിക കലർത്തി നല്‍കി. മയങ്ങിയപ്പോള്‍ അരകല്ല് ഉപയോഗിച്ച്‌ തലയില്‍ പലതവണ അടിച്ചുകൊന്നു.

ക്രൂരകൃത്യം കണ്ടുഞെട്ടിയ മകളെ ഇന്ദുശേഖർ പിന്നീട് സഹായത്തിന് വിളിച്ചു. ഇരുവരും ചേർന്നാണ് മൃതദേഹം പൊതിഞ്ഞുകെട്ടിയത്. 17ന് സുനിതയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതിനാല്‍ അമ്മ രൂപവതി ഇന്ദുശേഖറിനെ വിളിച്ചു. സുനിത വീട്ടിലുണ്ടെന്നും ഇങ്ങോട്ട് വരാനും അയാള്‍ പറഞ്ഞു. 18ന് വീട്ടിലെത്തിയ രൂപവതിയെ ഇന്ദുശേഖർ അരകല്ല് കൊണ്ട് അടിച്ചുകൊന്നു. മകള്‍ കൂട്ടുനിന്നു. ഇരുവരും ചേർന്ന് മൃതദേഹം പൊതിഞ്ഞുകെട്ടി. തുടർന്ന് ഇവരെ തെരഞ്ഞെത്തിയ സുനിതയുടെ സഹോദരൻ ശിവകുമാറിനെയും ഭാര്യയെയും മകനെയും സമാന രീതിയില്‍ കൊലപ്പെടുത്തി. അടുത്ത ദിവസം മറ്റൊരു സഹോദരൻ ശങ്കറിനെയും ഭാര്യയെയും കൊലപ്പെടുത്തി. അന്ന് രാത്രി മൃതദേഹങ്ങള്‍ പലയിടത്തായി ഉപേക്ഷിച്ചു. ശങ്കറിന്റെ ഭാര്യയുടെ അമ്മയാണ് ഇവരെ കാണാനില്ലെന്നു കാട്ടി പൊലീസില്‍ പരാതിപ്പെട്ടത്.

ക്രൈം മാഗസിനില്‍ എഴുതി

പ്രാദേശിക ക്രൈം മാസികയില്‍ ലേഖനങ്ങള്‍ എഴുതിയിരുന്ന ഇന്ദുശേഖറിന് അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള തന്ത്രങ്ങള്‍ അറിയാമായിരുന്നുവെന്ന് പൊലീസ്. തെളിവുകള്‍ നശിപ്പിക്കാൻ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തി. ഇതിന് മകള്‍ കൂട്ടുനിന്നു. കൊല്ലപ്പെട്ട നാല് സ്ത്രീകളുടെയും സ്വർണാഭരണങ്ങള്‍ കാണാതായിട്ടുണ്ട്. ഇവ വിറ്റതായാണ് പ്രതിയുടെ മൊഴി. രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്.

Related posts

ഒറ്റ പരിശോധനയില്‍ അവസാനിപ്പിക്കില്ല, പെട്രോളിലെ എഥനോള്‍ അളവ് കണ്ടെത്താൻ തുടര്‍ പരിശോധനകള്‍ നടത്താൻ സര്‍ക്കാര്‍ നിര്‍ദേശം

20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം

വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസിൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ച ലഹരി ആലുവയിൽ പിടികൂടി, കൊച്ചിയിൽ വ്യാപക അറസ്റ്റ്