ഭാവന വീണ്ടും മലയാള സിനിമയിലേക്ക്: ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്.’ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് സംവിധായകന്‍. ഭാവനയ്‌ക്കൊപ്പം ഷറഫുദ്ദീനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നു. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രാഹണം റുഷ്ദിയും അനസ് നാടോടി കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്‌റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.

Related posts

കര്‍ണാടകയില്‍ യുവാവിനെ പട്ടാപ്പകല്‍ വെടിവച്ച്‌ കൊന്ന സംഭവം: മുഖ്യപ്രതിയെ വെടിവച്ച്‌ കീഴ്പ്പെടുത്തി പൊലീസ്; ആകെ പിടിയിലായത് നാല് പ്രതികള്‍

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍