എല്ലാവര്‍ക്കും അവർ ആഗ്രഹിക്കുന്ന വകുപ്പുകള്‍ നല്‍കാന്‍ കഴിയില്ലെന്ന് ബസവരാജ്​ ബൊമ്മെ

ബംഗളൂരു: എല്ലാവര്‍ക്കും ആഗ്രഹിക്കുന്ന വകുപ്പുകള്‍ തന്നെ നല്‍കാന്‍ കഴിയില്ലെന്ന്​ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മെ . മന്ത്രിസ്ഥാനങ്ങളില്‍ ചിലര്‍ക്ക്​ അതൃപ്​തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക്​ പിന്നാലെയാണ്​ ബസവരാജ്​ ബൊമ്മെയുടെ വിശദീകരണം.

എല്ലാവര്‍ക്കും ആഗ്രഹിക്കുന്ന മന്ത്രിസ്ഥാനം നല്‍കാനാവില്ല. അനന്ദ്​ സിങ്​ എന്‍റെ അടുത്തയാളാണ്​. ഞാന്‍ വിളിച്ച്‌​ സംസാരിച്ചാല്‍ പ്രശ്​നങ്ങളെല്ലാം തീരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തില്‍ അതൃപ്​തി പ്രകടിപ്പിച്ച്‌​ ആനന്ദ്​ സിങ്​ രംഗത്തെത്തിയിരുന്നു.

പരിസ്ഥിതി, ടൂറിസം വകുപ്പുകളാണ്​ ആനന്ദ്​ സിങ്ങിന്​ നല്‍കിയത്​. എന്നാല്‍, താന്‍ ഈ വകുപ്പകളല്ല ചോദിച്ചതെന്നും മുഖ്യമന്ത്രിയെ കാണാന്‍ പോവുകയാണെന്നും ആനന്ദ്​ സിങ്​ വ്യക്​തമാക്കിയിരുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ചില എം.എല്‍.എമാര്‍ക്ക്​ ഇപ്പോഴും അതൃപ്​തിയുണ്ടെന്ന റിപ്പോര്‍ട്ടുകളും കര്‍ണാടകയില്‍ നിന്നും പുറത്ത്​ വരുന്നുണ്ട്​.

Related posts

‘മുൻപില്‍ കാണുന്നതെല്ലാം അന്വേഷിക്കാൻ ഇ.ഡി സൂപ്പര്‍ പോലീസല്ല’: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ എലിവേറ്റഡ് കോറിഡോര്‍; 18 മാസം ട്രാഫിക് നിയന്ത്രണം; ബദല്‍ റോഡുകളില്‍ വമ്പൻ ട്രാഫിക് സ്തംഭനത്തിന് സാധ്യത

വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് ; ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ തിരിച്ചിറക്കി