പൊലീസ് നിരന്തരം പിന്തുടരുന്നത് സ്വകാര്യ ജീവിതത്തെ ബാധിക്കുന്നു’ ഡിജിപിയ്ക്ക് പരാതി നല്‍കി നടന്‍ സിദ്ദിഖ്

ബലാത്സംഗ കേസില്‍ കുറ്റരോപിതനായ നടന്‍ സിദ്ദിഖ് ഡിജിപിയ്ക്ക് പരാതി നല്‍കി. തന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കും വിധം പൊലീസ് നിരന്തരം പിന്തുടരുകയാണെന്നാണ് പരാതിയില്‍ പറയുന്നത്.സിനിമാ ചിത്രീകരണ സ്ഥലത്ത് ഉള്‍പ്പെടെ താന്‍ പോകുന്ന സ്ഥലത്ത് എല്ലാം പൊലീസ് പിന്തുടരുകയാണെന്നും മാധ്യമങ്ങള്‍ക്ക് പൊലീസ് വാര്‍ത്ത ചോര്‍ത്തുന്നുവെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതേ കുറിച്ച്‌ പൊലീസിന്റെ വിശദീകരണം ഇങ്ങനെ, സാക്ഷികളെ സ്വാധീനിക്കാന്‍ സിദ്ദിഖ് ശ്രമിക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്നാണ് പൊലീസിന്റെ വിശദീകരണം.

സിവില്‍ ഡ്രസ്സില്‍ ആണ് തനിക്ക് പിന്നാലെ പോലീസ് നടക്കുന്നത്. സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും തന്നെ പോലീസ് പിന്തുടരുന്നതായാണ് സിദ്ദിഖ് പറയുന്നത്. സിദ്ദിഖിന്റെ പരാതി ഡിജിപി എറണാകുളം സെന്‍ട്രല്‍ എസിപിക്ക് കൈമാറി. കുട്ടമശ്ശേരിയിലെയും പടമുകളിലെയും വീട്ടിലും സിനിമാ സെറ്റുകളിലും പൊലീസ് നിരീക്ഷണം ഉണ്ട്. നടന്‍ ആരെയൊക്കെ കാണുന്നു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ തുടങ്ങിയവ കണ്ടെത്തലാണ് ലക്ഷ്യം.

അതേസമയം യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസിന്റെ ആരോപണം. സിദ്ദിഖിനെ ഇനി ചോദ്യം ചെയ്യേണ്ടെന്നും കോടതിയില്‍ കാണാമെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം.ഇന്നലെ തിരുവനന്തപുരത്ത് രണ്ടാം തവണയും സിദ്ദിഖിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഹോട്ടലില്‍ നടിയെ കണ്ടിട്ടില്ലെന്ന മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് സിദ്ദിഖ്. 2016 മുതല്‍ തന്നോട് ഫോണില്‍ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴിയും സിദ്ദിക്ക് നിഷേധിച്ചു. മറുപടി എല്ലാം ഒന്നോ രണ്ടോ വരിയില്‍ മാത്രം.

Related posts

പേരിനു പിന്നിലൊരു സിനിമാ ചരിത്രം! ബാംഗ്ലൂർ മലയാളി അറിയണം ഈ ‘Majestic’ കഥ

അമേരിക്കൻ സെനറ്റിലെ അബ്ദുൾ അൽ-സഈദിന്റെ ജയത്തിൽ ആഹ്ലാദം പങ്കുവെച്ച് കർണാടകയിലെ ഭട്കൽ നഗരം

ഭാര്യയെ വഞ്ചിച്ചത് ഗർഭിണിയായിരിക്കെ, പലതവണ ക്ഷമിച്ചു’; കടുത്ത പരിഭ്രാന്തിയും വിഷാദവും ഉണ്ടായെന്ന് മഹ്‌വാഷ്