നടന്‍ ജയറാമിന് കോവിഡ്; വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന ഓര്‍മപ്പെടുത്തലാണിതെന്ന് നടന്‍

ചെന്നൈ: മലയാളം സിനിമാ ലോകത്തെ പ്രതിസന്ധിയിലാക്കിയിരിക്കയാണ് കോവിഡ്.നിരവധി താരങ്ങള്‍ക്ക് കോവിഡ് പിടിവെച്ചു. ഏറ്റവും ഒടുവിലായി നടന്‍ ജയറാമിനും കോവിഡ് സ്ഥിരീകരിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്.

‘ഞാനിന്ന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന ഓര്‍മപ്പെടുത്തലാണിത്. എന്നോട് അടുത്തിടപഴകിയവര്‍ സാമൂഹിക സമ്ബര്‍ക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തുകയും വേണം. ഞാന്‍ ചികിത്സ തുടങ്ങിയിട്ടുണ്ട്. എല്ലാവരെയും ഉടനെ തന്നെ വീണ്ടും കാണാമെന്നാണ് പ്രതീക്ഷ’ -ജയറാം ഇന്‍സ്റ്റ അക്കീണ്ടില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു.മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related posts

ദില്‍ജിത് ദോസഞ്ചിന്റെ സംഗീത നിശയില്‍ ഐഇഡി സ്ഫോടന ഭീഷണി; കുട്ടികളെ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കാര്‍ പൂളിങ്; ജീവനക്കാര്‍ക്കായി ‘കര്‍ത്തവ്യ’ ആപ്പ് പരിഷ്കരിക്കാൻ കര്‍ണാടക സര്‍ക്കാര്‍

ദിവസം 30,000 നിയന്ത്രണങ്ങള്‍; 6 മാസത്തിനിടെ 54 ലക്ഷം; മെറ്റയ്ക്കെതിരെ പ്രചാരണം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്